Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable Seedling

Kottayam

കാ​ർ​ഷി​ക സെ​മി​നാ​റും പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണ​വും

പൊ​ൻ​കു​ന്നം: "ഓ​ണ​ത്തി​ന് ഒ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്നം മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​മ്പൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജു​കു​ട്ടി പൂ​ത​ക്കു​ഴി, മാ​ത്തു​ക്കു​ട്ടി തൊ​മ്മി​ത്താ​ഴെ, സി.​ജി. രാ​ജ​ൻ, രാ​ഹു​ൽ ബി. ​പി​ള്ള, ഷൈ​ല​ ജോ​ൺ, കാ​ർ​ത്തി​ക രാ​ജു, സെ​ക്ര​ട്ട​റി ടോ​ജി പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക്ക് ജൈ​വകീ​ട​നാ​ശി​നി' എ​ന്ന വി​ഷ​യ​ത്തി​ൽ വാ​ഴൂ​ർ ബ്ലോ​ക്ക് ടെ​ക്‌​നോ​ള​ജി മാ​നേ​ജ​ർ ഇ.​എ​സ്. ശ്രീ​ദേ​വി ക്ലാ​സ് എ​ടു​ത്തു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​വി​ധ​യി​നം പ​ച്ച​ക്ക​റിത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up